Wednesday, March 10, 2010

നിത്യാനന്ദ കുറ്റക്കാരനെങ്കില്‍ ആശ്രമം പേരുമാറ്റും ബുധന്‍, മാര്‍ച്ച്‌ 10, 2010,

http://thatsmalayalam.oneindia.in/news/2010/03/10/world-nithyananda-ashram-will-not-shut-down.html

ക്വലാലംപൂര്‍: മലേഷ്യയില്‍ പ്രവര്‍ത്തിക്കുന്ന സ്വാമി നിത്യാനന്ദ ധ്യാനപീഠം പൂട്ടില്ലെന്ന് ആശ്രമ അധികൃതര്‍.

സ്വാമി നിത്യാനന്ദ ലൈംഗികവിവാദത്തിലകപ്പെട്ടുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ മലേഷ്യയിലെ ആശ്രമം അടച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

ക്വാലാലംപൂരില്‍ പ്രവര്‍ത്തിക്കുന്ന ആശ്രമം ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ പേില്‍ പൂട്ടില്ലെന്നും സ്വാമികളുടെ സന്ദേശങ്ങള്‍ ആശ്രമം കേന്ദ്രീകരിച്ച് ഇനിയും പ്രചരിപ്പിക്കുമെന്നും മലേഷ്യ ഹിന്ദു സംഘം പ്രസിഡന്റ് ആര്‍എസ് മോഹന്‍ ഷാന്‍ വ്യക്തമാക്കി.

നിത്യാനന്ദയ്‌ക്കെതിരെയുള്ള ആരോപണം ശരിയാണെന്ന് തെളിയിക്കപ്പെട്ടാലും ആശ്രമം പൂട്ടില്ല. അതേസമയം അദ്ദേഹം കുറ്റക്കാരനാണെങ്കില്‍ ആശ്രമത്തിന്റെ പേര് മാറ്റി ഇപ്പോള്‍ ചെയ്യുന്ന മതപരമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്- മോഹന്‍ പറഞ്ഞു.

ഇപ്പോള്‍ സ്വാമി കുറ്റക്കാരനാണെന്നകാര്യം തെളിയിക്കപ്പെട്ടിട്ടില്ല. വിവാദം വിശ്വസിക്കാന്‍ തക്ക മറ്റു വിവരങ്ങളൊന്നും ഞങ്ങള്‍ക്ക് ലഭിച്ചിട്ടുമില്ല. അതുകൊണ്ടാണ് സ്വാമിയുടെ പേരില്‍ത്തന്നെ ഇപ്പോള്‍ പ്രവര്‍ത്തനം തുടരുന്നത്- അദ്ദേഹം വ്യക്തമാക്കി.
Read: In English
മാര്‍ച്ച് ഒന്‍പതിന് സ്വമികള്‍ അകപ്പെട്ടിരിക്കുന്ന വിവാദത്തിന്റെ സത്യാവസ്ഥ പുറത്തുവരുന്നതുവരെ ആശ്രമത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചുവെന്ന് ആശ്രമ വക്താവ് പറഞ്ഞുവെന്നായിരുന്നു വാര്‍ത്ത വന്നത്

No comments:

Post a Comment