Tuesday, March 9, 2010

വീഡിയോയിലുള്ളത് ഞാന്‍ തന്നെ: രഞ്ജിത ചൊവ്വ, മാര്‍ച്ച്‌ 9, 2010, 14:30[IST]

http://thatsmalayalam.oneindia.in/movies/gossip/2010/03/09-finally-ranjitha-responding-to-scandal2.html



ഞാന്‍ വളരെയേറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഗുരുവാണ് നിത്യാനന്ദ സ്വാമികള്‍. ഇത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്.

സ്വാമികളുടെ ആശയങ്ങള്‍, ആത്മീയ പ്രഭാഷണങ്ങള്‍ എന്നിവയൊക്കെ എന്നെ സ്വാമിയിലേക്ക് അടുപ്പിക്കുകയായിരുന്നു. എനിക്ക് കഠിനമായ ശ്വാസംമുട്ടല്‍ ഉണ്ടായിരുന്നു. സ്വാമികളുടെ ദര്‍ശനമാത്രയില്‍ അത് അപ്രത്യക്ഷമായി. അന്ന് തുടങ്ങിയതാണ് എന്റെ നിത്യാനന്ദ ഭക്തി- നടി പറയുന്നു

താനും സ്വാമിയുടെ ശിഷ്യന്‍ ലെനിന്‍ കറുപ്പനും ചേര്‍ന്നാണ് ഈ വീഡിയോ എടുത്തതെന്ന് പലരും പ്രചരിപ്പിക്കുന്നുണ്ട്. ഞാന്‍ നല്ല കുടുംബത്തില്‍ പിറന്ന പെണ്ണാണ്. പണത്തിന് വേണ്ടി ഞാന്‍ എന്റെ നഗ്‌നരംഗങ്ങള്‍ ചിത്രീകരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

ഏതെങ്കിലും ഒരു സ്ത്രീ നഗ്‌നയായി വീഡിയോ എടുക്കാന്‍ നിന്നുകൊടുക്കുമോ? ഇത് സ്വാമിയെ ഇല്ലാതാക്കാന്‍ ആരൊക്കെയോ കരുതിക്കൂട്ടി ചെയ്യുന്ന ഹീനകൃത്യമാണ്- അഭിമുഖത്തില്‍ അവര്‍ പറയുന്നു.

താനിപ്പോഴും ഭര്‍ത്താവ് രാകേഷ് മേനോനോടൊപ്പം തന്നെയാണെന്നും വിവാഹമോചനം നേടിയെന്ന് പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണെന്നും താരം പറഞ്ഞു.

വിഡിയോ സംഭവത്തില്‍ മൌനം പാലിക്കാമെന്നാണ് ഞാനാദ്യം കരുതിയതെന്നും എന്നാല്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കള്ളക്കഥകള്‍ കണ്ടപ്പോള്‍ പൊറുതിമുട്ടി. അതുകൊണ്ടാണ് ഇപ്പോള്‍ അഭിമുഖത്തിന് സമ്മതിച്ചതെന്നും രഞ്ജിത പറയുന്നു.

No comments:

Post a Comment