http://thatsmalayalam.oneindia.in/movies/gossip/2010/03/09-finally-ranjitha-responding-to-scandal1.html
സ്വാമി നിത്യാനന്ദയ്‌ക്കൊപ്പമുള്ള വിവാദസിഡി പുറത്തുവന്നതിന് ശേഷം മുങ്ങിയ തെന്നിന്ത്യന്‍ താരം രഞ്ജിത സംഭവത്തെക്കുറിച്ച് ആദ്യമായി പ്രതികരിയ്ക്കുന്നു. പ്രമുഖ തമിഴ് പ്രസിദ്ധീകരണമായ കുമുദത്തിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ രഞ്ജിത പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
താനും സ്വമിയും തമ്മില്‍ യാതൊരു അവിഹിതബന്ധവും ഇല്ലെന്നാണ് രഞ്ജിത അവകാശപ്പെടുന്നത്. ടെക്‌നിക്കല്‍ ബുദ്ധിയുള്ള കാപാലികന്മാര്‍ ചില ഗൂഡലക്ഷ്യങ്ങള്‍ വച്ച് ചമച്ചെടുത്തതാണ് വീഡിയോയെന്നും നടി പറയുന്നു.
ഞാന്‍ സ്വാമിപൂജ ചെയ്യുന്നത് ക്യാമറയില്‍ പകര്‍ത്തി, കമ്പ്യൂട്ടര്‍ സാങ്കേതികത ഉപയോഗിച്ച് അശ്ലീലവീഡിയോ ഉണ്ടാക്കുകയായിരുന്നു. സണ്‍ ടിവി കാണിച്ച വീഡിയോയില്‍ ഉള്ളത് ഞാനും നിത്യാനന്ദ സ്വാമികളും തന്നെയാണ്.
സ്വാമിയുടെ മുറിയില്‍ പോകുന്നതും സ്വാമിയെ പരിചരിക്കുന്നതും സ്വാമിപൂജയുടെ ഭാഗമാണ്. വീഡിയോയുടെ ആദ്യഭാഗത്തില്‍ നിങ്ങള്‍ കണ്ടതെല്ലാം സത്യമാണ്.
ഞാന്‍ സ്വാമിക്ക് മരുന്ന് കൊടുക്കുകയും ഭക്ഷണം വിളമ്പുകയും ചെയ്തു. സ്വാമിയുടെ കാല്‍ ഞാന്‍ തിരുമ്മിക്കൊടുക്കുകയും ചെയ്തു. ഇതൊക്കെ സ്വാമിക്കായി ഒരു ഭക്ത ചെയ്യേണ്ട സേവനങ്ങളാണെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ അതുകഴിഞ്ഞ് വരുന്ന ഭാഗങ്ങള്‍ മോര്‍ഫിംഗ് വഴിയായി ചേര്‍ക്കപ്പെട്ടതാണ്- താരം ആരോപിച്ചു.
No comments:
Post a Comment