http://thatsmalayalam.oneindia.in/news/2010/03/10/india-pil-to-stop-telecast-nithyananda-tape.html
ബാംഗ്ലൂര്‍: ലൈംഗിക വിവാദത്തില്‍ അകപ്പെട്ട സ്വാമി നിത്യാനനന്ദയും നടിയും തമ്മിലുള്ള അശ്ലീല വീഡിയോയുടെ സംപ്രേഷണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി.
ചാനലുകള്‍ ഈ വിഡിയോ നിരന്തരം സംപ്രേഷണം ചെയ്യുന്നത് കുട്ടികളുടെ ചിന്താഗതികളില്‍ വിഷം കലര്‍ത്തുമെന്ന്് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ബാംഗ്ലൂര്‍ അഡ്വക്കേറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് കെഎന്‍ സുബ്ബറെഡ്ഡിയാണ് ഹര്‍ജിക്കാരന്‍. നിത്യാനന്ദയും നടി രഞ്ജിതയും തമ്മിലുള്ള അവിഹിത ബന്ധം വെളിപ്പെടുത്തുന്ന വീഡിയോ ആദ്യം തമിഴ്ചാനലായ സണ്‍ ടിവിയാണ് പുറത്തുവിട്ടത്.
Read: In English
തുടര്‍ന്ന് പ്രധാന ചാനലുകളെല്ലാം ഈ ദൃശ്യങ്ങള്‍ നിരന്തരം സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത് തുടര്‍ച്ചയായി കാണമ്പോള്‍ കുട്ടികളുടെ മനസ്സിലുള്ള ധാര്‍മ്മിക മൂല്യങ്ങള്‍ നഷ്ടപ്പെടുത്തുമെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
No comments:
Post a Comment