Thursday, March 11, 2010

നിത്യാനന്ദ-രഞ്ജിത തിരുമ്മല്‍ വീഡിയോ നെറ്റില്‍ വ്യാഴം, മാര്‍ച്ച്‌ 11, 2010, 11:59[IST]

http://thatsmalayalam.oneindia.in/news/2010/03/11/india-nithyananda-sex-scandal-new-cd-emerges.html



Vote this article
Up (624)
Down (62)


ചെന്നൈ: ലൈംഗിക അപവാദത്തിലകപ്പെട്ട സ്വാമി നിത്യാനന്ദയെ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന പുതിയ വീഡിയോദൃശ്യങ്ങള്‍ നെറ്റില്‍.

നിത്യാനന്ദയെ നടി രഞ്ജിത എണ്ണയിട്ട് തടവുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം. രഞ്ജിതയുടെ സ്വാമി പരിപാലനത്തിന്റെ ദൃശ്യങ്ങള്‍ നെറ്റിലെത്തിച്ച നക്കീരന്‍ തന്നെയാണ് പുതിയ വീഡിയോയ്ക്കും പിന്നില്‍. പുതിയ വീഡിയോ ദൃശ്യങ്ങള്‍ നെറ്റിലെത്തിയിട്ടുണ്ടെന്ന കാര്യം ചെന്നൈ [^] പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

രഞ്ജിതയും സ്വാമിയും ഒരു മുറിയിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങളോടെയാണ് പുതിയ വീഡിയോ ആരംഭിയ്ക്കുന്നത്. നിത്യാനന്ദന്റെ മേല്‍ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുന്ന രഞ്ജിത സ്വാമിയെ എണ്ണ തടവി തിരുമ്മുന്നതാണ് അടുത്ത ദൃശ്യം.

ഒറ്റമുണ്ട് മാത്രമാണ് നിത്യാനന്ദ ഈ സമയത്ത് ധരിച്ചിരിയ്ക്കുന്നത്. രഞ്ജിതയെ കയ്യിലൊതുക്കാനുള്ള നിത്യാനന്ദയുടെ ശ്രമങ്ങളോടെയാണ് വീഡിയോ അവസാനിയ്ക്കുന്നത്. നേരത്തെ ചാനലുകള്‍ സംപ്രേക്ഷണം ചെയ്ത വീഡിയോയ്‌ക്കൊപ്പം ചിത്രീകരിച്ച ദൃശ്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുന്നത്.

നിത്യാനന്ദയെ കുടുക്കിയ ലെനിന്‍ കറുപ്പന്‍ തന്നെയാണ് പുതിയ വീഡിയോ ദൃശ്യങ്ങള്‍ കൈമാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

No comments:

Post a Comment