Monday, March 8, 2010

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല: നിത്യാനന്ദ തിങ്കള്‍, മാര്‍ച്ച്‌ 8, 2010, 9:58[IST]

Nithyananda
Vote this article
Up (3)
Down (0)


ചെന്നൈ: താന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ആരോപണങ്ങളും വീഡിയോ ദൃശ്യങ്ങളും കെട്ടിച്ചമച്ചതാണെന്നും ലൈംഗികവിവാദത്തില്‍ അകപ്പെട്ട സ്വാമി നിത്യാനന്ദ.

അജ്ഞാത കേന്ദ്രത്തില്‍ ചിത്രീകരിച്ച വീഡിയോയിലാണ് അദ്ദേഹം വിശദീകരണം നല്‍കിയത്. ഈ വീഡിയോ ഞായറാഴ്ച ചില തമിഴ് ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടു. വിവാദമുണ്ടായി ഒരാഴ്ചയ്ക്കുശേഷമാണ് നിത്യാനന്ദ ഇക്കാര്യത്തില്‍ നേരിട്ട് പ്രതികരിക്കുന്നത്.

എന്റെയും എന്റെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങളുടെയും പേരില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ വാസ്തവരഹിതമാണെന്നു തെളിയിക്കാന്‍ വേണ്ട തെളിവുകള്‍ ശേഖരിച്ചുവരികയാണ്.

എല്ലാ ആരോപണങ്ങള്‍ക്കും വൈകാതെ വിശദമായ മറുപടി നല്‍കും. അതുവരെ ക്ഷമിക്കുക-വീഡിയോയില്‍ പറയുന്നു. അഭിഭാഷകന്‍ മുഖേനയാണ് ചെന്നൈ [^]യിലെ മാധ്യമസ്ഥാപനങ്ങളില്‍ വീഡിയോ ടേപ്പ് എത്തിച്ചത്.

നിത്യാനന്ദ കുംഭമേളയില്‍ പങ്കെടുക്കാനായി ഹരിദ്വാറില്‍ പോയിരിക്കുകയാണെന്നും തിരിച്ചെത്തിയാല്‍ ഉടന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുമെന്നും കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ അഡ്വക്കേറ്റും ആശ്രമം അധികൃതരും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇയാള്‍ ഹരിദ്വാറിലല്ലെന്നും ദക്ഷിണേന്ത്യയില്‍ത്തന്നെ എവിടെയോ ഒളിവില്‍ക്കഴിയുകയാണെന്നുമാണ് അഭ്യൂഹങ്ങള്‍. ഇതിനിടെ നിത്യാനന്ദയെ കണ്ടെത്താനായി ചെന്നൈ പൊലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട

http://thatsmalayalam.oneindia.in/news/2010/03/08/india-i-have-not-done-anything-illegal-swami.html

No comments:

Post a Comment