http://thatsmalayalam.oneindia.in/news/2010/03/08/india-nithyananda-mission-trying-to-save-image.html
Nithyananda
\
ബാംഗ്ലൂര്‍: ലൈംഗികവിവാദത്തില്‍ അകപ്പെട്ട സ്വാമി നിത്യാനന്ദ നിരപരാധിയാണെന്ന് വാദിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അനുയായികള്‍ രംഗത്ത്.
മുന്‍കൂട്ടി അറിയിച്ച പ്രകാരം ബിദാദിയിലുള്ള ആശ്രമത്തിലെ മേധാവിയും കൂട്ടരും ഉച്ചതിരിഞ്ഞ് ഒന്നരയോടെയാണ് ആശ്രമാധികാരികള്‍ ആശ്രമത്തില്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
വീഡിയോ വ്യാജമാണെന്നും സ്വാമിയെ കരിതേയ്ക്കാനായി മനപ്പൂര്‍വ്വം നിര്‍മ്മിച്ചതാണെന്നുമായിരുന്നു അധികൃതരുടെ അവകാശവാദം.
ആശ്രമത്തിലെ സന്യാസിനിമാരുള്‍പ്പെടെയുള്ള വൃന്ദമാണ് വാര്‍ത്താസമ്മേളനത്തിന് എത്തിയത്. സ്വാമി കുംഭമേളയില്‍ പങ്കെടുക്കാനായി ഹരിദ്വാറില്‍ പോയിരിക്കുകയാണെന്നും ഗംഗയിലെ പുണ്യസ്‌നാം കഴിഞ്ഞ് തിരിച്ചെത്തിയാലുടന്‍ മാധ്യമങ്ങളെ കാണുമെന്നും അധികൃതര്‍ ആവര്‍ത്തിച്ച് പറഞ്ഞു.
നടി രഞ്ജിത ആശ്രമത്തിലെ നിത്യസന്ദര്‍ശകയായിരുന്നുവെന്നും യോഗ, ധ്യാനം എന്നിവ പരിശീലിക്കാനായിരുന്നു ഇവര്‍ ആശ്രമത്തിലെത്തിയിരുന്നതെന്നും ഇവര്‍ പറഞ്ഞു.
No comments:
Post a Comment