Friday, March 5, 2010

നടി രഞ്ജിതയും ഒളിവില്‍ ? വെള്ളി, മാര്‍ച്ച്‌ 5, 2010, 17:14

http://thatsmalayalam.oneindia.in/news/2010/03/05/india-actress-ranjita-absconding-sex-scandal.html

ചെന്നൈ: സ്വാമി നിത്യാനന്ദയോടൊപ്പം ലൈംഗികവിവാദത്തില്‍ അകപ്പെട്ട തെന്നിന്ത്യന്‍ താരം രഞ്ജിതയും ഒളിവില്‍.

വിവാദ വീഡിയോ പുറത്തായതോടെ സ്വാമി ഒളിവിലാണ് ഇതിന് പിന്നാലെയാണ് നടിയും ഒളിവില്‍പ്പോയിരിക്കുന്നത്.

തമിഴിലും മലയാളത്തിലുമായി ഒട്ടേറെ ചിത്രങ്ങളില്‍ ഈ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, മനോജ്‌കെ ജയന്‍, ജയറാം എന്നിവരുടെയെല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട്.

ഒരു കാലത്ത് ചലച്ചിത്ര രംഗത്ത് സജീവമായിരുന്ന ഇവരെ അടുത്തകാലത്തായി ചിത്രങ്ങളിലൊന്നും കാണാനില്ലായിരുന്നു. ഒരു സൈനികോദ്യോഗസ്ഥനെ വിവാഹം ചെയ്തതോടെയാണ് ഇവര്‍ അഭിനയരംഗം വിട്ടത്.

എന്നാല്‍ പിന്നീട് കുറച്ച് വര്‍ഷം കഴിഞ്ഞ് തിരിച്ചെത്തി. അവരുടെ വിവാഹബന്ധം തകര്‍ന്നുവെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു.

വീഡിയോ സംപ്രേഷണത്തെത്തുടര്‍ന്ന് മുങ്ങിയ സ്വാമി ഹരിദ്വാറില്‍ കുംഭമേളയ്ക്കായി പോയിരിക്കുകയാണെന്നാണ് ആശ്രമവൃത്തങ്ങള്‍ പറയുന്നത്. തിരിച്ചെത്തിയാല്‍ ഉടനെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുമെന്നും ആശ്രമത്തിലെ മറ്റു സ്വാമിമാര്‍ പറയുന്നു.

No comments:

Post a Comment