http://thatsmalayalam.oneindia.in/news/2010/03/05/india-2-cases-charged-nithyananda.html
ചെന്നൈ/ ബാംഗ്ലൂര്‍: ലൈംഗിക വിവാദത്തിലകപ്പെട്ട പ്രമുഖ സ്വാമി നിത്യാനന്ദയ്‌ക്കെതിരെ പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
വഞ്ചന, മതംവികാരം വ്രണപ്പെടുത്തല്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുത്തിയാണ് പൊലീസ് കേസുകള്‍. വിവാദത്തിലകപ്പെട്ട സ്വാമിയെ അറസ്റ്റുചെയ്യണമെന്ന് തമിഴ്‌നാട്ടില്‍ ജനങ്ങളും രാഷ്ട്രീയക്കാരും ഒരുപോലെ ആവശ്യപ്പെടുകയാണ്.
ഇതിനിടെ ം സ്വാമിക്കെതിരെ കടുത്ത നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കര്‍ണാടക ആഭ്യന്തരമന്ത്രി വിഎസ് ആചാര്യ നിയമസഭയില്‍ അറിയിച്ചിട്ടുണ്ട്. മാത്രമല്ല ഇയാളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
വീഡിയോ പുറത്തുവന്നതോടെ ഒളിവില്‍പ്പോയ നിതന്യാനന്ദയ്ക്കായി തമിഴ്‌നാട്, കര്‍ണാടക പൊലീസുകള്‍ തിരച്ചില്‍ നടത്തുകയാണ്. ബാംഗ്ലൂരില്‍ ബാദാദിയില്‍ 29ഏക്കര്‍ സ്ഥലത്താണ് നിത്യാനന്ദയുടെ ആശ്രമം സ്ഥിതിചെയ്യുന്നത്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വ്യാജ സ്വാമിമാര്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധി ജനങ്ങള്‍ക്കും പൊലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വാമിയ്‌ക്കെതിരെ പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയ ഒന്‍പത് പേരെ തമിഴ്‌നാട്ടില്‍ അറസ്റ്റുചെയ്തിട്ടുണ്ട്.
No comments:
Post a Comment