http://thatsmalayalam.oneindia.in/news/2010/03/04/india-it-was-nitya-ananda-swamis-ashram1.html
പുണ്യപുരാണ വേദങ്ങളില്‍ പറയും വിധമാണെങ്കില്‍ സന്യാസിവര്യന്‍മാര്‍ മൂന്ന് ആശ്രമങ്ങള്‍ പിന്നിട്ടാണ് സന്യാസത്തിലെത്തിച്ചേരുന്നത്. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം ജീവിതത്തിലെ മൂന്ന് ഘട്ടങ്ങള്‍ പിന്നിട്ടശേഷമാണ് ഭാരത രാജ്യത്തിലെ ആദരണീയരന്‍മാരായ മിക്ക മഹര്‍ഷിവര്യന്‍മാരും സന്യാസത്തിലെത്തി ചേര്‍ന്നിരുന്നത്.
എന്നാല്‍ കലികാലത്തെ ഹൈടെക് സന്യാസിമാരെ സംബന്ധിച്ചിടത്തോളം സന്യാസത്തിനൊപ്പം അവര്‍ കാമാശ്രമമെന്നൊരു പുതിയ തലത്തിലേക്ക് കൂടി പ്രവേശിയ്ക്കുകയാണെന്ന് പറയാം. നമ്മുടെ സന്തോഷ് മാധവന്‍ സ്വാമിയും കഴിഞ്ഞ ദിവസം ദില്ലിയില്‍ പിടിയിലായ ശിവ് മൂര്‍ത്ത് ദ്വിവേദിയും തമിഴകത്തെ ഇളക്കിമറിച്ച നിത്യാനന്ദ സ്വാമിയുമെല്ലാം ഈ ആശ്രമത്തിന്റെ വക്താക്കള്‍ തന്നെ.
എന്നാല്‍ മറ്റു മൂന്ന് ആശ്രമങ്ങളെപ്പോലെ അത്ര നിസ്സാരമല്ല പുതിയ സംഭവം. സ്വാമി നിത്യാനന്ദ വസിയ്ക്കുന്ന ആശ്രമങ്ങള്‍ കാണുന്നവര്‍ക്ക് അത് ബോധ്യമാകും. ആത്മീയ പ്രഭാഷണങ്ങൡലൂടെ ലക്ഷക്കണക്കിന് ഭക്തരെ സ്വന്തമാക്കിയ സ്വാമി നിത്യാനന്ദ ഇന്ത്യയ്ക്കകത്തും പുറത്തുമായി 33 ആശ്രമങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടത്രേ.
ബാംഗ്ലൂര്‍ നഗരത്തിന് പുറത്ത് ബിഡാദിയില്‍ 25 ഏക്കര്‍ പരന്നുകിടക്കുന്ന ആശ്രമത്തിലെ അന്തേവാസിയും സ്വാമിയുടെ മാധ്യമകാര്യവക്താവുമായ നിത്യ സച്ചിദാനന്ദ പറയുന്നത് ഭൗതിക സുഖങ്ങളും ആത്മീയതയും പരസ്പരം എതിരിട്ട് നില്‍ക്കുന്നതല്ലെന്നാണ്. 45കാരനായ സച്ചിദാനന്ദ താന്‍ അമേരിക്കയില്‍ ശാസ്ത്രജ്ഞനായിരുന്നുവെന്നും ചിക്കാഗോയില്‍വെച്ച് നിത്യാനന്ദയുടെ പ്രഭാഷണം കേട്ടതിന് ശേഷം അദ്ദേഹത്തിന്റെ അനുയായി ആയെന്നുമാണ് അവകാശപ്പെടുന്നത്.
ഭൗതികതയും ആത്മീയതയും ഒരേ സമയം പരിശീലിയ്ക്കാനാണ് നിത്യാനന്ദ ധ്യാനപീഠത്തിലുള്ള അന്തേവാസികളെ സ്വാമി നിത്യാനന്ദ പഠിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. (അങ്ങനെയാണെങ്കില്‍ സ്വാമി നിത്യാനന്ദയുടെ ചെയ്തികളില്‍ നമുക്ക് കുറ്റം കണ്ടെത്താനാവില്ല. ഭക്തര്‍ക്ക് സനാതന ധര്‍മ്മങ്ങള്‍ ചൊല്ലിക്കൊടുക്കുകയും അതേ സമയം കിടപ്പറയില്‍ ഭൗതിക ജീവിതം തേടുകയും ചെയ്തതിലൂടെ തന്റെ സിദ്ധാന്തങ്ങള്‍ സ്വജീവിതത്തിലേക്ക് സ്വാമി പകര്‍ത്തുകയായിരുന്നു.)
അടുത്ത പേജില്‍
നിത്യാനന്ദയുടെ ആശ്രമത്തിലൂടെ
No comments:
Post a Comment