Sunday, March 7, 2010

നെറ്റില്‍ നിത്യാനന്ദ വിപ്ലവം ഞായര്‍, മാര്‍ച്ച്‌ 7, 2010, 18:00[IST

http://thatsmalayalam.oneindia.in/news/2010/03/07/india-godman-ranks-high-on-tweets-searches.html

ചെന്നൈ: ലൈംഗിക അപവാദത്തിലകപ്പെട്ട സ്വാമി നിത്യാനന്ദയെ തേടുന്നവരുടെ എണ്ണമേറുന്നു! കേട്ടിട്ട് ഞെട്ടേണ്ട, ഇന്റര്‍നെറ്റിലാണ് സ്വാമിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഏറുന്നത്. സ്വാമിയുടെ ഭക്തിപ്രഭാഷണം കേള്‍ക്കാനൊന്നുമല്ല, പകരം അദ്ദേഹത്തിന്റെ ലീലകളും വാര്‍ത്തകളും വിശേഷങ്ങളും അറിയാനും പങ്കുവെയ്ക്കാനും കഴിയുമെങ്കില്‍ ഡൗണ്‍ലോഡ് ചെയ്യാനുമാണ് നെറ്റിസെന്‍സ് തിരക്കുക്കൂട്ടുന്നത്.

നടി രഞ്ജിതയുമൊത്തുള്ള കിടപ്പറദൃശ്യങ്ങള്‍ ടിവി ചാനല്‍ സംപ്രേക്ഷണം ചെയ്തതിന് പിന്നാലെ നെറ്റില്‍ സ്വാമി നിത്യാനന്ദയെ തേടുന്നവരുടെ എണ്ണം കുത്തനെ കൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചാനല്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ട്വിറ്ററിലും നിത്യാനന്ദ ഹിറ്റായി മാറിയിരുന്നു. ആഗോളതലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട വിഷയങ്ങളില്‍ ആറാമത്തെത് നിത്യാനന്ദ സംഭവമാണ്.

ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെതും സ്വാമിയെ തന്നെ. നിത്യാനന്ദ വാര്‍ത്തകള്‍ അറിയാനുള്ള ഉപയോക്താക്കളുടെ ആവശ്യം 100 ശതമാനം എന്ന ഉന്നത പരിധിയില്‍ എത്തിയെന്ന് ഗൂഗിള്‍ ട്രെന്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിത്യാനന്ദയുടെ കഷ്ടകാലം കച്ചവടമാക്കാന്‍ ശ്രമിയ്ക്കുന്നവരും നെറ്റില്‍ കുറവല്ല. നിത്യാനന്ദ സ്വാമി ഹരിദ്വാറിലേക്ക് രക്ഷപ്പെട്ടിട്ടുണ്ടാവുമെന്നും അദ്ദേഹത്തിന് താമസമൊരുക്കാന്‍ സഹായിക്കൂവെന്നും ആവശ്യപ്പെടുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പ്രത്യക്ഷപ്പെടുക ഹരിദ്വാറിലെ ഹോട്ടലുകളുടെ വിവരങ്ങളായിരിക്കും. സ്വാമിയുടെ ഫേസ്ബുക്ക് സന്ദര്‍ശിച്ച് രസകരമായ കമന്റുകള്‍ ഇടുന്നവരുടെ എണ്ണവും കുറവല്ല.

നടി രഞ്ജിതയുമൊത്തുള്ള സ്വാമിയുടെ ലീലകള്‍ കാണാനും ഡൗണ്‍ലോഡ് ചെയ്യാനും ഏറ്റവുമധികം പേര്‍ ആശ്രയിക്കുന്നത് യൂട്യൂബിനെ തന്നെയാണെന്ന കണക്കുകളും പുറത്തുവന്നിട്ടുണ്ട്.

No comments:

Post a Comment